04:02am 09 November 2026
NEWS
സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും സിപിഎം നേതാവ് എംഎം ലോറൻസ് പറഞ്ഞിരുന്നെന്ന് മകൾ

10/03/2025  05:05 PM IST
nila
സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും സിപിഎം നേതാവ് എംഎം ലോറൻസ് പറഞ്ഞിരുന്നെന്ന് മകൾ

കൊച്ചി: മകൾ പറയുന്നിടത്ത് തന്നെ അടക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് പറഞ്ഞിരുന്നെന്ന അവകാശവാദവുമായി മകൾ സുജാത രം​ഗത്ത്. എം.എം. ലോറൻസ് സംസ്‌കാരചടങ്ങുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സന്ദേശവും ഇവർ പുറത്തുവിട്ടു. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണമെന്നുമാണ് സുജാത പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നത്. 

2022 ഫെബ്രുവരി 25-നാണ് പിതാവ് ഇക്കാര്യം പറഞ്ഞതെന്നാണ് മകൾ പറയുന്നത്. ഈ വീഡിയോ ഹൈക്കോടതിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. തങ്ങളോട് ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാനുള്ള തീരുമാനം പാർട്ടി എടുത്തതെന്നും മക്കൾ ആരോപിച്ചു.

എം.എം. ലോറൻസിന്റെ മരണത്തിന് പിന്നാലെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരേ മകൾ ആശ ലോറൻസ് രംഗത്തെത്തിയിരുന്നു. തുടർന്ന് മക്കളായ ആശ ലോറൻസും സുജാത ബോബനും ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി ഈ അപ്പീലുകൾ തള്ളുകയായിരുന്നു. മതിയായ നടപടികൾ പൂർത്തീകരിച്ചുകൊണ്ടാണ് മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ മകൻ സജീവൻ തീരുമാനിച്ചതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇരുവരുടെയും ഹർജികൾ തള്ളിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img